കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപത പ്രൊക്യുറേറ്ററും രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടറുമായിരുന്ന ഫാ. സെബാസ്റ്റ്യൻ മാണിക്കത്താൻ (73) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളിയിൽ.
കിഴക്കമ്പലം പള്ളിയിൽ സഹവികാരി, പാതാളം, ഏലൂർ, ശ്രീമൂലനഗരം (രാജഗിരി), അശോകപുരം, കാരണക്കോടം, കുഴുപ്പിള്ളി, കറുകുറ്റി, ചേർത്തല മുട്ടം, മുരിങ്ങൂർ, സാൻജോ നഗർ, കുടവെച്ചൂർ എന്നിവിടങ്ങളിൽ വികാരി, കർദിനാൾ മാർ ആന്റണി പടിയറയുടെ സെക്രട്ടറി, ലിസി ആശുപത്രി ജോയിന്റ് ഡയറക്ടർ എന്നീ നിലകളിലും സേവനം ചെയ്തു.
രോഗാവസ്ഥയിലായിരുന്ന ഫാ. സെബാസ്റ്റ്യൻ പൊതി സാന്തോം പ്രീസ്റ്റ് ഹോമിൽ വിശ്രമം ജീവിതം നയിക്കുകയായിരുന്നു. ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം.
മാതാപിതാക്കൾ:മാത്യു- റോസ. സഹോദരങ്ങൾ: സിസിലി, മേരി, മത്തായി, ജോസ്, മാണി, പരേതനായ ജോൺസൺ. ഭൗതികദേഹം നാളെ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെ താന്നിപ്പുഴയിൽ സഹോദരൻ ജോൺസന്റെ ഭവനത്തിലും തുടർന്ന് സെന്റ് ജോസഫ് പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും.